റമദാൻ: തൊഴിൽ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ചു

മസ്കത്ത്​: റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്​ലീം ജീവനക്കാർ ദിവസവും ആറ്​ മണിക്കൂർ ജോലി ചെയ്യണം.

ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്​. ‘ഫ്ലെക്‌സിബിൾ’ സംവിധാനം അനുസരിച്ച്​ സർക്കാർ മേഖലയിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.

എന്നാൽ, യൂനിറ്റ്​ മേധാവികൾക്ക്​ രാവിലെ ഏഴുമുതൽ ഉച്ചക്ക് ​12, എട്ട്​ മുതൽ ഉച്ചക്ക്​ ഒരുമണി, ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ട്​, രാവിലെ 10 മുതൽ വൈകിട്ട്​ മൂന്ന്​ എന്നിങ്ങനെയുള്ള ​തൊഴിൽ സമയക്രമം അനുസരിച്ച്​ തീരുമാനിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Ramadan Timing announced in the labor sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.