മസ്കത്ത്: ചരിത്രനഗരമായ മത്രയിൽ പത്തു ദിവത്തെ കലാപരിപാടിക്ക് വേദിയൊരുങ്ങുന്നു. നവംബർ 21മുതൽ 30 വരെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന ‘റനീൻ’ പരിപാടികൾ നടക്കും. 13 പ്രാദേശിക കലാകാരന്മാരും ഏഴ് അന്തർദേശീയ കലാകാരന്മാരും എട്ട് സോളോ സംഗീതജ്ഞരും മൂന്ന് വേദികളിലായി പത്ത് ദിവസങ്ങളിലായി പരിപാടികൾ അവതരിപ്പിക്കും.
കലാപരിപാടികളിലും പ്രദർശനങ്ങളിലും സുൽത്താനേറ്റിന് വിശിഷ്ടവും സമ്പന്നവുമായ പാരമ്പര്യമുണ്ട്. ഇത് ഉയർത്തിക്കാട്ടുന്നതായിരിക്കും റനീനെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയ അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് അൽ ബുസൈദി പറഞ്ഞു.
വാസ്തുവിദ്യ പൈതൃകത്തിന്റെ സമകാലിക വ്യാഖ്യാനം, നഗരത്തിന്റെ സവിശേഷ സ്വഭാവവും ഒമാനിലെ അതിന്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുക, ദൃശ്യ-ശ്രാവ്യങ്ങളിലൂടെ മത്ര വിലായത്തിലെ സൈറ്റുകൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് റനീൻ ഇവന്റിന്റെ പ്രഥമ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.