സലാല: രണ്ടു മാസത്തോളം യമൻ അതിർത്തിയിൽ കുടുങ്ങുകയും ഒടുവിൽ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് മോചിതരാവുകയും ചെയ്ത മലപ്പുറം സ്വദേശികളായ രതീഷും ലിജീഷും നാട്ടിലേക്ക് മടങ്ങി. ഇവർക്ക് വെൽെഫയർ ഫോറം ജനസേവന വിഭാഗം കൺവീനർ മുസ്തഫ പൊന്നാനിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരായ മേജർ ഫിറോസ്, ലിയാഖത്ത് എന്നിവർ ചേർന്ന് സലാല വിമാനത്താവളത്തിൽവെച്ച് ഉപഹാരങ്ങൾ നൽകി. അതിർത്തിയിൽ കുടുങ്ങിക്കിടന്ന ഇവരെ മോചിപ്പിച്ച് എത്രയും വേഗം നാട്ടിലെത്തിക്കാൻ സജീബ് ജലാലിെൻറ നേതൃത്വത്തിൽ വെൽഫെയർ ഫോറം പ്രവർത്തകർ എംബസിയിൽ സമ്മർദം ചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.