മസ്കത്ത്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അൽജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തെബൂണ്‍ ഒമാനിലെത്തി. മസ്കത്ത് റോയല്‍ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രിതല സംഘങ്ങളുൾപ്പെടെ ഉന്നതര്‍ അബ്ദുല്‍ മജീദ് തെബൂണിനെ അനുഗമിക്കുന്നുണ്ട്.
അല്‍ ആലം കൊട്ടാരത്തില്‍ സുൽത്താനും പ്രസിഡന്റും കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിവിധ സംഭവവികാസങ്ങളും അറബ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാവുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു.
ഉപ പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, അൽജീരിയന്‍ പ്രസിഡന്റിനെ അനുഗമിക്കുന്ന ഉന്നതതല സംഘം എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റിനെ അനുഗമിക്കുന്ന സംഘം ഒമാനിലെ മന്ത്രിമാരുൾപ്പെടെ ഉന്നതരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
അൽജീരിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുര്‍ജ് അല്‍ സഹ്വ റൗണ്ട്എബൗട്ട് മുതല്‍ മസ്കത്ത് വിലായത്ത് വരെയുള്ള സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ചവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.