ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക്​ നൽകിയ സ്വീകരണം

കാതോലിക്ക ബാവക്ക്​ ഒമാനിൽ സ്വീകരണം

മസ്കത്ത്: ശ്ലൈഹീക സന്ദർശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക്​ മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കത്തിച്ച മെഴുകുതിരികൾ, മുത്തുക്കുടകൾ, സഭാ പതാക എന്നിവ വഹിച്ച് പ്രാർഥനാ മന്ത്രങ്ങളോടെയും സ്വീകരണ ഗാനങ്ങളോടെയുമാണ് വിശ്വാസികൾ വലിയ ഇടയനെ സ്വീകരിച്ചത്. സന്ധ്യാ നമസ്കാരത്തിന് ശേഷം നവീകരിച്ച ചാപ്പലിൽ കൂദാശ ബാവാ നിർവഹിക്കുകയും വിശ്വാസികളെ ആശിർവദിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ സെന്‍റ്​ തോമസ് ചർച്ചിൽ നടക്കുന്ന കുർബാനക്ക് കാർമികത്വം വഹിക്കും. തുടർന്ന് കാതോലിക്കാ ദിനാചരണ സന്ദേശം നൽകും. ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന ബാവ, ഇടവകയും ആത്മീയ സംഘടനകളും ഒരുക്കുന്ന വിവിധ പരിപാടികളിൽ പ്രഭാഷണം നടത്തും.

Tags:    
News Summary - Reception to Catholic bava Baselios Marthoma Mathews III in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.