മസ്കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അർമേനിയയുടെ തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും മെച്ചപ്പെടുത്തുന്നതിനും ഇത്തരം തീരുമാനങ്ങൾ പിന്തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന 149ാമത്തെ രാജ്യമാണ് അർമേനിയ. വെള്ളിയാഴ്ചയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള അർമേനിയയുടെ പ്രസ്താവന പുറത്തു വന്നത്. അന്താരാഷ്ട്ര രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ ഫലസ്തീനിൽ സംഘർഷങ്ങൾ നടക്കുന്നതെന്ന് അർമേനിയ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിന് ദ്വിരാഷ്ട്രമാണ് ഏറ്റവും നല്ല പോംവഴിയെന്ന അർമേനിയ വ്യക്തമാക്കി. സ്ലോവേനിയ, സ്പെയിൻ, നോർവേ, അയർലാൻഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തലിന് ഈ രാജ്യങ്ങൾ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.