മസ്കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നിയമം ബാധകമാണ്. കാർഡ് കോപ്പി ഈ മാസം ഒമ്പതിനുമുമ്പ് കൈമാറണമെന്ന് കാട്ടി ഇന്ത്യൻ സ്കൂൾ അധികൃതർ സർക്കുലർ പുറപ്പെടുവിച്ചു.
കെ.ജി മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് നിയമം ബാധകമാണ്. കുട്ടികളുടെ െറസിഡൻറ് കാർഡ് േകാപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിെൻറ ഉത്തരവിലുണ്ട്.
മതിയായ കാരണങ്ങളും മറ്റു തടസ്സങ്ങളുമുള്ള കുട്ടികൾക്ക് െറസിഡൻറ് കാർഡ് എടുക്കാൻ പരമാവധി ഒരു മാസത്തെ സമയപരിധി മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. സ്കൂളിൽ കുട്ടികളെ ചേർക്കുന്നതിനും ഇനി മുതൽ െറസിഡൻറ് കാർഡ് നിർബന്ധമായിരിക്കും.ഇൗ മാസം അഞ്ചാം തീയതിയാണ് സ്കൂളുകൾ രക്ഷിതാക്കൾക്ക് സർക്കുലർ നൽകിയത്. ഇതനുസരിച്ച് ഒാൺലൈൻ ഫോറത്തിെൻറ ലിങ്കുകളും ഇന്ത്യൻ സ്കൂളുകൾ നൽകിയിട്ടുണ്ട്. ഇൗ ലിങ്കിൽ െറസിഡൻറ് കാർഡ് കോപ്പി അപ്ലോഡ് ചെയ്യുകയോ അല്ലെങ്കിൽ സമയ പരിധിക്കുള്ളിൽ ഇ-മെയിൽ ചെയ്യണമെന്നോ ആണ് സ്കൂളുകൾ നൽകുന്ന നിർദേശം.
നേരേത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമായിരുന്നു െറസിഡൻറ് കാർഡ് നിർബന്ധം. അതിനാൽ മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് മാത്രമാണ് െറസിഡൻറ് കാർഡ് പൂർണമായുള്ളത്. മറ്റു കുട്ടികൾക്ക് കാർഡ് നിർബന്ധമല്ലാത്തതിനാൽ നിരവധി പേർ കാർഡ് എടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം വാക്സിേനഷൻ സമയത്ത് െറസിഡൻറ് കാർഡ് നിർബന്ധമാക്കിയേതടെ നിരവധി പേർ പെെട്ടന്ന് കാർഡ് എടുത്തിരുന്നു. എന്നാൽ, എൽ.കെ.ജി അടക്കമുള്ള ക്ലാസുകളിൽ െറസിഡൻറ് കാർഡില്ലാത്ത നിരവധി കുട്ടികളുണ്ട്.
വളരെ ചുരുങ്ങിയ സമയ പരിധിക്കുള്ളിലെ ഇൗ നിർദേശം രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. െറസിഡൻറ് കാർഡ് ഫോമുകൾ ടൈപ്പ് ചെയ്യുന്നതും സ്പോൺസറുടെ ഒപ്പ് രേഖപ്പെടുത്തുന്നതുമടക്കം നിരവധി നടപടിക്രമങ്ങളുണ്ട്. െറസിഡൻറ് കാർഡ് നൽകുന്ന ഒാഫിസുകൾ ഉച്ചവരെ മത്രം പ്രവർത്തിക്കുന്നതിനാൽ ജോലിസ്ഥലത്തുനിന്ന് ലീവെടുക്കുന്നതടക്കമുള്ള പ്രയാസങ്ങളും രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കുട്ടികളുടെ െറസിഡൻറ് വളരെ എളുപ്പത്തിലാക്കാനുള്ള നടപടികൾ റോയൽ ഒമാൻ പൊലീസ് നടത്തിയിട്ടുണ്ട്.
സ്കൂളുകൾ പൂർണമായി തുറക്കുന്നതിെൻറ ഭാഗമായി വാക്സിനേഷൻ നടത്തുന്നതിെൻറ ഭാഗമായാണ് പ്രധാനമായും പുതിയ നിർദേശം.
ഇപ്പോൾ നാട്ടിലുള്ള കുട്ടികൾ എന്താണ് ചെയ്യേണ്ടതെന്ന വിഷയം രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഒാൺ ലൈൻ ക്ലാസുകൾ ആയതിനാൽ നാട്ടിൽനിന്ന് ക്ലാസിൽ ജോയിൻ ചെയ്യുന്ന നിരവധി കുട്ടികളുണ്ട്. ഇവരിൽ പലരും ഒരു മാസത്തിനുള്ളിൽ തിരിച്ചുവരുന്നവരല്ല.
തൊഴിൽ പ്രശ്നങ്ങളും മറ്റു സാമ്പത്തികപ്രശ്നങ്ങളും കാരണം െറസിഡൻറ് കാർഡ് എടുക്കാൻ കഴിയാത്ത ചില വിദ്യാർഥികളും ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ഇത്തരം കുട്ടികളുടെ പഠനത്തിന് നിയമം തടസ്സമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.