മസ്കത്ത്: ഏറ്റവുമധികം ശ്ലോകങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനുള്ള യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിെൻറ ദേശീയ അംഗീകാരം പ്രവാസി യുവാവിന്. കോട്ടയം സ്വദേശി വിനോദ് പെരുവക്കാണ് അംഗീകാരം ലഭിച്ചത്. നാനൂറ്റിയമ്പത് വൃത്തങ്ങളിൽ മൂവായിരത്തിഅഞ്ഞൂറിൽ പരം ശ്ലോകങ്ങളാണ് വിനോദ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ നാല് വൃത്തങ്ങൾ സ്വന്തമായി രൂപപ്പെടുത്തിയതാണ്.
2015 മുതൽ വിനോദ് ശ്ലോകങ്ങൾ രചിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള കഴിവുള്ള വ്യക്തികളെ കണ്ടെത്തി അംഗീകാരം നൽകുന്നതാണ് യൂനിവേഴ്സൽ റെക്കോഡ് ഫോറം. 14 വർഷമായി ഒമാനിലുള്ള വിനോദ് പ്രവാസത്തിനു മുമ്പ് നിരവധി മലയാള സിനിമകളിൽ അസി.ആർട്ട് ഡയറക്ടർ ആയി വിനോദ് പ്രവർത്തിച്ചിട്ടുണ്ട്. മൃദംഗവായനയിലും മറ്റു കലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന വിനോദ് മസ്കത്ത് സൊഹാർ എന്നിവിടങ്ങളിലെ കൂട്ടായ്മകളിലും കലാരംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
സുഹൈൽ ബഹ്വാൻ കമ്പനിയിലെ ബിൽഡിങ് മെറ്റീരിയൽ വിഭാഗത്തിൽ ഫോർമാനായി ജോലിചെയ്തുവരുകയാണ്. ഇപ്പോൾ നീലഗിരിയിലാണ് വിനോദ് താമസിക്കുന്നത്. ഭാര്യ : നിഷ വിനോദ്. മക്കൾ : കീർത്തന വിനോദ് (നഴ്സിങ് വിദ്യാർഥിനി), നന്ദികേഷ് വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.