മസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൂടുതൽ മഴ ലഭിച്ചത് തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ. ബുധൻ, വ്യാഴം ദിവസങ്ങളിലായി പെയ്ത മഴയിൽ ഇവിടെ 95 മി.മീ. മഴയാണ് ലഭിച്ചത്. ദാഖിലിയ ഗവർണറേറ്റിലെ അൽഹംറ, വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദമ വ അത്തയ്യീൻ -90, തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കമേലിലും വൽ വാഫിയ -72, സൂർ -55, മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത്- 52, ദാഖിലിയ ഗവർണറേറ്റിലെ നിസ്വ -44, തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു ഹസ്സൻ -40, ദഖിലിയ ഗവർണറേറ്റിലെ ബഹ്ല -39, തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽഅവാബി -36, ബുറൈമി -45 മി.മീ. മഴയുമാണ് മറ്റു വിലായത്തുകളിൽ ലഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.