മസ്കത്ത്: വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ എന്തു നടപടി വേണമെന്ന കാര്യം ആലോചനയിലാണുള്ളതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു. വാക്സിനേഷൻ ഒമാനിൽ നിർബന്ധമല്ല. എന്നാൽ, സ്വദേശികളും വിദേശികളുമടങ്ങുന്ന സമൂഹത്തെ പകർച്ചവ്യാധിയിൽനിന്ന് സംരക്ഷിക്കേണ്ടത് സർക്കാറിൻെറ ഉത്തരവാദിത്തമാണ്.
ഇതു കണക്കിലെടുത്ത് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യം പഠിച്ചുവരുകയാണെന്ന് അൽ സൈദി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുപ്രീം കമ്മിറ്റി സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് കോവിഡ് പശ്ചാത്തലത്തിലെ യാത്രവിലക്ക് ഏർപ്പെടുത്തുന്നതും വിലക്ക് നീക്കം ചെയ്യുന്നതുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ ഇന്ത്യയും പാകിസ്താനുമടക്കം 20ൽ അധികം രാഷ്ട്രങ്ങൾക്കാണ് ഒമാൻ യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പുതിയ വകഭേദങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളുടെ എണ്ണമടക്കം നിശ്ചിത മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് യാത്രവിലക്ക് ഏർപ്പെടുത്തുന്നത്. വിലക്ക് നീക്കുന്നതിനും മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി പറഞ്ഞു. നേരത്തേ 30ൽ അധികം രാജ്യങ്ങൾക്കാണ് ഒമാൻ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ചില രാജ്യങ്ങളുടെ യാത്രവിലക്ക് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.