മസ്കത്ത്: ചരക്കുകൾക്കും സേവനങ്ങൾക്കും ഉപഭോക്താക്കളിൽനിന്ന് മൂല്യവർധിത നികുതി (വാറ്റ്) ഇൗടാക്കുന്നതിന് കമ്പനികൾക്ക് നികുതി വകുപ്പിെൻറ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഇൗ സർട്ടിഫിക്കറ്റ് ഇല്ലാതെ ചരക്കു-സേവനങ്ങൾക്ക് വാറ്റ് ചുമത്തുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങളടക്കം എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഇൗ നിർദേശം ബാധകമാണ്. ഏപ്രിൽ 16 മുതലാണ് ഒമാനിൽ വാറ്റ് നിലവിൽവന്നത്. ചരക്കു-സേവനങ്ങളുടെ വിലയുടെ അഞ്ചു ശതമാനമാണ് വാറ്റ് ഇൗടാക്കേണ്ടത്.
കമ്പനികൾക്ക് വാറ്റ് രജിസ്റ്റർ ചെയ്യാനുള്ള ആദ്യഘട്ടം ഫെബ്രുവരി ഒന്നിനും മാർച്ച് 15നും ഇടയിലാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. ആ ഘട്ടത്തിൽ ചെയ്യാത്തവർക്ക് രജിസ്ട്രേഷന് ഏപ്രിൽ ഒന്നുമുതൽ മേയ് 31വരെ സമയമുണ്ട്. ഇ-കോമേഴ്സ് ഉൽപന്നങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 19ഒാടെ പതിനായിരത്തിലേറെ സ്ഥാപനങ്ങൾ നികുതി വകുപ്പിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർ ഉപഭോക്താക്കൾക്ക് കാണാവുന്ന തരത്തിൽ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്നും ഉത്തരവുണ്ട്. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്ത കമ്പനികൾക്ക് വാറ്റ് നൽകേണ്ട ചുമതല ഉപഭോക്താവിന് ഇല്ല. അഥവാ വാറ്റ് ഇൗടാക്കിയാൽ ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് നികുതി അതോറിറ്റിക്ക് വിവരം നൽകാവുന്നതാണ്.
നേരത്തേ വാറ്റിൽനിന്ന് ഒഴിവാക്കിയ 488 വസ്തുക്കൾക്കും നികുതി ചുമത്തരുതെന്ന് അതോറിറ്റി അറിയിച്ചു.
അവശ്യ വസ്തുക്കളെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളെയുമാണ് നികുതിയിൽനിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.