മസ്കത്ത്: കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത മരണസംഖ്യ വർധിക്കാൻ കാരണമായതായി ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി.
മുൻഗണനാപട്ടികയിലുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി അംഗങ്ങൾക്കൊപ്പം ദോഫാർ ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കാനെത്തിയ സയ്യിദ് സുൽത്താൻ അൽ ബുസൈദി ഔദ്യോഗിക വാർത്ത ഏജൻസിയോട് പറഞ്ഞു. ഒമാനിലെ ഏറ്റവും കുറവ് വാക്സിേനഷൻ ദോഫാറിലാണ്. മറ്റ് ഗവർണറേറ്റുകളിൽ 80 ശതമാനം വാക്സിനേഷൻ പിന്നിട്ടപ്പോൾ ഇവിടെ അത് 42 ശതമാനമാണ്. സ്കൂളുകളിൽ 15 ശതമാനമാണ് വാക്സിനേഷൻ തോത്.
സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എൻറർടെയിൻമെൻറിലെ വാക്സിനേഷൻ കേന്ദ്രമാണ് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുൈസദിയുടെ നേതൃത്വത്തിലുള്ള സുപ്രീം കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.