പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നിര്യാതനായി

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ്​ പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം.

സലാലയിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ആദ്യകാലം സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാൽ പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. 49 വർഷമായി സലാലയിൽ ഉണ്ടായിരുന്നു. ഗൾഫാർ മുഹമ്മദലിയുടെ മാതൃസഹോദരിയുടെ പുത്രനാണ്.

ഭാര്യ: മരവെട്ടിക്കൽ റസിയ ബീവി. മക്കൾ: ഡോ. സാനിയോ മൂസ (അധ്യാപകൻ, സലാല യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി), സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ്​വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം). മരുമക്കൾ: നെഹില, ഡോ. ഇഹ്സാൻ (ഇ.എൻ.ടി പ്രഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്), ഡോ. ഷിഹാബ് (സ്മൈൽ ഡെന്റൽ, തിരുനാവായ), ഡോ. നസ്​റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം). ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമ മസ്ജിദിൽ ഞായറാഴ്ച വൈകിട്ടോടെ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Renowned Expat Businessman Sanyo Moosa Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.