മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതർ നീട്ടി. ഈ മാസം 20നുള്ളിൽ െറസിൻറ് കാർഡിൻെറ സ്കാൻ ചെയ്ത കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി. നേരത്തേ സെപ്റ്റംബർ ഒമ്പതിനുള്ളിൽ െറസിഡൻറ് കാർഡ് വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.
കെ.ജി ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും നിർബന്ധമായി െറസിഡൻറ് കാർഡ് എടുക്കണമെന്നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് നൽകിയിട്ടുള്ള അറിയിപ്പ്. െറസിഡൻറ് കാർഡ് കോപ്പികൾക്കായി പ്രത്യേകം രജിസ്റ്റർ വെക്കണമെന്നും നിർദേശമുണ്ട്.
രക്ഷിതാക്കളുടെ പ്രയാസവും മറ്റു സാേങ്കതിക പ്രശ്നങ്ങളും പരിഗണിച്ചാണ് കാർഡ് എടുക്കുന്നതിനുള്ള കാലാവധി നീട്ടിയത്. വളരെ പെെട്ടന്നുള്ള തീരുമാനം ആയതിനാൽ സ്കൂൾ അധ്യാപകർക്കുപോലും വിഷയത്തെപ്പറ്റി ധാരണയുണ്ടായിരുന്നില്ല. നിരവധി പേർ മാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വിവരം അറിയുന്നത്. ഇത്രയൊക്കെയായിട്ടും വിവരം അറിയാത്ത രക്ഷിതാക്കൾ ഇപ്പോഴുമുണ്ട്.
അതോടൊപ്പം 12 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉടൻ വാക്സിൻ എടുക്കണമെന്നും ഒന്നും രണ്ടും ഡോസുകൾ എടുത്തവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോപ്പിയും ഒാൺലൈനായി എത്തിക്കണമെന്നും ചില സ്കൂളുകൾ രക്ഷിതാക്കളെ അറിയിച്ചു. വാക്സിൻ സർട്ടിഫിക്കറ്റുകൾ സ്കൂളിലെ ബന്ധപ്പെട്ട അഡ്രസിലേക്ക് അയക്കാത്തവർക്ക് സ്കൂളുകൾ തുറക്കുേമ്പാൾ പ്രവേശന അനുവാദം ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതിനിടെ െറസിഡൻറ് കാർഡ് എടുക്കുന്നതിന് പ്രയാസങ്ങളുണ്ടെന്ന് ചില രക്ഷിതാക്കൾ പറഞ്ഞു. നേരത്തേ 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം െറസിഡൻറ് കാർഡ് നിർബന്ധമായതിനാൽ കാർഡെടുക്കാത്ത നിരവധി പേരുണ്ട്.
സാമ്പത്തിക ബാധ്യതയും മറ്റും കൊണ്ടായിരുന്നു പലരും കാർഡ് എടുക്കാതിരുന്നത്. അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള ഫീസ് അടക്കം ഒരു കുട്ടിക്ക്14 റിയാലോളം വേണ്ടിവരും കാർഡ് എടുക്കാൻ ചെലവ്. കുട്ടികളുടെ െറസിഡൻറ് കാർഡ് എടുക്കുന്നതിന് 11 റിയാലാണ് േറായൽ ഒമാൻ െപാലീസ് ഇടാക്കുന്നത്. ഇതോടൊപ്പം സ്പോൺസറുടെ ഒപ്പും സീലും അപേക്ഷയിൽ നിർബന്ധമാണ്. സ്പോൺസർ സ്ഥലത്തില്ലാത്തവർക്കും ദൂരെ കഴിയുന്നവർക്കുമൊക്കെ സ്പോൺസർ എത്തുന്നതു വരെ കാത്തിരിക്കേണ്ടിയും വരും. െറസിഡൻറ് കാർഡ് ഒാഫിസുകൾ ഇപ്പോൾ ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. നേരത്തേ ഇതു രാത്രി വരെ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ െറസിഡൻറ് കാർഡ് ഒാഫിസുകളൂടെ എണ്ണം കൂട്ടിയത് രക്ഷിതാക്കൾക്ക് സൗകര്യമാണ്. മസ്കത്ത് മേഖലയിൽ നേരത്തേ സീബിൽ മാത്രമാണ് ഒാഫിസ് ഉണ്ടായിരുന്നത്. ഇപ്പോൾ അമിറാത്ത്, ഖുറം എന്നിവിടങ്ങളിൽ ഒാഫിസുകൾ തുറന്നത് രക്ഷിതാക്കൾക്ക് സൗകര്യമായിരിക്കും.പുതിയ പാസ്േപാർെട്ടടുത്തവരുടെ വിസ പഴയ പാസ്പോർട്ടിലാണെങ്കിൽ വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാനും അധികൃതർ നിർദേശിക്കുന്നുണ്ട്.
അതിനാൽ ഇത്തരക്കാർ ആദ്യം വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റിയ േശഷമാണ് െറസിഡൻറ് കാർഡിന് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.