മസ്കത്ത്: ഇന്ത്യക്കാരടക്കം വിേദശികളുടെ െറസിഡൻറ് കാർഡ് പുതുക്കാനുള്ള വൈദ്യപരിശോധന ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കോവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി മന്ത്രാലയം മസ്കത്ത് ഡയറക്ടറേറ്റ് ജനറലാണ് തീരുമാനമെടുത്തത്. വ്യാഴാഴ്ച മുതൽ പുതിയ തീരുമാനം നടപ്പാവും. െറസിഡൻറ് കാർഡ് പുതുക്കാനുള്ള വൈദ്യപരിശോധന എല്ലാ വിദേശികൾക്കും ഒഴിവാക്കിയതായാണ് ഉത്തരവിലുള്ളത്. ഇന്ത്യക്കാർക്കു പുറമെ പുതിയ വിസയിൽ ഒമാനിലെത്തുന്ന ബംഗ്ലാദേശ്, ഇൗജിപ്ത്, മൊറോക്കോ, ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, സുഡാൻ, ഇന്തോനേഷ്യ, േജാർഡൻ, നേപ്പാൾ, പാകിസ്താൻ, ലബനാൻ, തുനീഷ്യ, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയും വൈദ്യ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇൗ രാജ്യങ്ങളിൽ നിന്ന് പുതുതായി എത്തുന്നവർക്ക് വൈദ്യപരിശോധനക്ക് ഹെൽത്ത് സെൻറുകളിൽ േപാവാതെ റോയൽ ഒമാൻ പൊലീസിെൻറ മറ്റ് വിസാനടപടികളുമായി മുന്നോട്ടുപോകാവുന്നതാണ്. മേൽപറഞ്ഞ രാജ്യങ്ങളിൽ പെടാത്ത പുതിയ വിസക്കാർ അൽ ശറാദി മെഡിക്കൽ ഫിറ്റ്നസ് സെൻററിൽനിന്നാണ് വൈദ്യപരിശോധന നടത്തേണ്ടത്. അതോടൊപ്പം ദാർസൈത്ത്, അൽ റുസൈൽ എന്നീ വൈദ്യപരിശോധന കേന്ദ്രങ്ങൾ ഒരു മാസത്തേക്ക് പ്രവർത്തിക്കുന്നതല്ലെന്നും അറിയിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.