റസിഡന്‍റ്​ കാർഡ്​ സേവനം ശനിയാഴ്ച ലഭ്യമാകും

മസ്കത്ത്​: വോട്ടർമാരുടെ സിവിൽ ഐ.ഡി കാർഡുകൾ പുതുക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമായി സിവിൽ സ്റ്റാറ്റസ് സെന്ററുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ ഉച്ചക്ക്​ രണ്ടു മണി വരെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

മജ്​ലിസ്​ ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാനായി വോട്ടെടുപ്പ്​ ഞായറാഴ്ചയാണ്​ നടക്കുന്നത്​. അന്നേദിവസം ഐഡി കാർഡ് (റസിഡന്‍റ്​ കാർഡ്​) പുതുക്കുകയോ, ഇഷ്യൂ ചെയ്യുകയോ മാറ്റി നൽകുകയോ​ ചെയ്യില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചിരുന്നു.

ഇതിന്​ പകരമായാണ്​ ശനിയാഴ്ച സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്​. സാധാരണ ശനിയാഴ്ച സിവിൽ സ്റ്റാറ്റസ് സെന്ററുകൾക്ക്​ അവധിയാണ്​.

Tags:    
News Summary - Resident card service will be available on Saturday in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.