മസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ (ആർ.എം.എ) നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സിറ്റി ഫാം റിസോർട്ട് സീബിൽ ഓണാഘോഷവും അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങ്ങും നടന്നു.
മഹാബലിയെ താലപ്പൊലിയുമായി വരവേറ്റുള്ള പഞ്ചവാദ്യ സംഘത്തിന്റെ മേളക്കൊഴുപ്പ് ആസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവം സമ്മാനിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണപ്പാട്ട്, തിരുവാതിര, ഉറിയടി, വടംവലി തുടങ്ങി നാട്ടിൻ പുറത്തെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറി. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു .
ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹ്മദ് സ്വാഗതവും ആർ.എം.എ ട്രഷറർ സന്തോഷ് കെ.ആർ നന്ദിയും പറഞ്ഞു .വിവിധ സ്ഥാപനങ്ങളിൽനിന്നും ആർ.എം.എ അംഗങ്ങൾക്ക് ആനുകൂല്യം കിട്ടുന്ന പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങ് സുരേഷ് ബാലകൃഷ്ണനും അമീനും ചേർന്ന് നിർവഹിച്ചു .
ആർ.എം.എ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്കീമിനെ കുറിച്ച് ബദർ അൽ സമാ ഹോസ്പിറ്റൽസ് ഇൻഷുറൻസ് മാനേജർ ഗിരീഷ് നായർ ,സീനിയർ എക്സിക്യൂട്ടിവ് അജയ് ഫിലിപ്പ് വിശദീകരിച്ചു .ആർ.എം.എ കമ്മിറ്റി അംഗങ്ങളായ വിനോദ്, നീതു ജിതിൻ, ഷാജഹാൻ, സുജിത് സുഗുണൻ, ബിൻസി സിജോ, എബി മുണ്ടിയപ്പിള്ളി, ആഷിക്, സച്ചിൻ, ഷൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.