പരിക്കേറ്റയാളെ എയർലിഫ്​റ്റ്​ ചെയ്ത്​ ആശുപത്രിയിലേക്ക്​ മാറ്റുന്നു

ആദം-ഹൈമ റോഡിൽ വാഹനാപകടം; നാല്​ സ്വദേശികൾ മരിച്ചു

മസ്​കത്ത്​: വാഹനങ്ങൾ അപകടത്തിൽപ്പെട്ട്​ നാല്​ സ്വദേശികൾ മരിച്ചു. മൂന്നുപർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ആദം-ഹൈമ റോഡിലായിരുന്നു അപകടം. ഒരുകുടുംബത്തിൽപ്പെട്ടവരാണ്​ മരിച്ചതെന്ന്​ റോയൽ ഒമാൻ പൊലിസ്​ അറിയിച്ചു. പരിക്കേറ്റ ഒരാളെ ആർ.ഒ.പി എയർ ലിഫ്​റ്റ്​ ചെയ്ത്​ നിസ്​വയിലെ റഫറൽ ആശുപത്രിയിലേക്ക്​ മാറ്റി. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്നതായിരുന്നു കാർ. അപകടത്തെ തുടർന്ന്​ സ്ഥലത്ത്​ കുറച്ച്​ നേരംഗതാഗത തടസ്സം അനുഭവപ്പെട്ടു. ആർ.ഒ.പിയു​ടെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകി

Tags:    
News Summary - Road accident on Adam-Haima Road; Four natives died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.