മസ്കത്ത്: രാജ്യത്ത് റോഡപകടങ്ങളുടെ കാര്യത്തിൽ കുറവെന്ന് കണക്കുകൾ. 2012ലെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ റോഡപകടങ്ങളുടെ എണ്ണം 81 ശതമാനം കുറഞ്ഞതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ മുഹമ്മദ് ബിൻ അവദ് അൽ റവാസ് പറഞ്ഞു. പരിക്കുകളുടെ എണ്ണം 64 ശതമാനവും കുറഞ്ഞു. റോയൽ ഒമാൻ പൊലീസ് ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ 57 ശതമാനവും ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ 71 ശതമാനവും വർധിച്ചതായി അദ്ദേഹം പറഞ്ഞു.
റോയൽ ഒമാൻ പൊലീസ് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ സംതൃപ്തി നിരക്ക് 94 ശതമാനമാണ്. വാഹന രജിസ്ട്രേഷനും പുതുക്കലും, വാഹന ലൈസൻസ് ട്രാൻസ്ഫർ സേവനം, വാഹന ലൈസൻസ് പ്രിന്റിങ്, സാങ്കേതിക പരിശോധന, ഡ്രൈവിങ് ലൈസൻസ്, പുതുക്കൽ, ടെസ്റ്റ് അപ്പോയ്ന്റ്മെന്റുകൾ ബുക്കിങ് തുടങ്ങി മിക്ക ട്രാഫിക് സേവനങ്ങളും ഇലക്ട്രോണിക് വഴിയാണ് നൽകുന്നതെന്ന് അൽ-റവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.