മസ്കത്ത്: അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോൾ തേടുന്ന പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. മറ്റൊരു രാജ്യത്ത് കൊലപാതക കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ട ഏഷ്യന്‍ വംശജനെ വടക്കന്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡാണ് അറസ്റ്റ് ചെയ്യുന്നത്. രാജ്യത്ത് ഒളിച്ചുകഴിയുകയായിരുന്നു പ്രതി.
റോയൽ ഒമാൻ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ എന്‍ക്വയറീസ് ആൻഡ് ഇന്‍വെസ്റ്റിഗേഷനും ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. കൊലപാതകം നടത്തി പ്രതി രാജ്യം വിടുകയായിരുന്നു. നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.