മസ്കത്ത്: റിയാലിെൻറ വിനിമയ നിരക്ക് വീണ്ടും വർധിച്ചത് പ്രവാസികളിൽ സന്തോഷം പകർന്നു. ചൊവ്വാഴ്ച റിയാലിന് 176. 30 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. 2017 ജനുവരി 27 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അന്ന് റിയാലിന് 176.90 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപയുടെ മുല്യം ഇനിയും കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിനിമയ നിരക്ക് ക്രമേണ 180 എന്ന നിരക്കിേലക്ക് എത്താൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
നിലവിലെ അവസ്ഥയിൽ ഇന്ത്യൻ രൂപ ഇനിയും തകരാനാണ് സാധ്യതയെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആർ. മധുസൂദനൻ പറഞ്ഞു. വിനിമയ നിരക്ക് ഉടൻ താഴേക്ക് പോവാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അവസ്ഥയിൽ വിനിമയ നിരക്ക് 178 വരെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമേണ മാസങ്ങൾക്ക് ശേഷം 180 വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില അടക്കമുള്ള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വിനിമയ നിരക്കിെൻറ ഉയർച്ചയും താഴ്ചയും. മറ്റ് അന്താരാഷ്ട്ര പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ വിനിമയ നിരക്ക് ഉയർന്നുനിൽക്കാനാണ് സാധ്യതയെന്നും അേദ്ദഹം പറഞ്ഞു. രൂപയുടെ മൂല്യം ഇനിയും കുറഞ്ഞാൽ റിസർവ് ബാങ്ക് ഇടപെടും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ റിസർവ് ബാങ്കിനും വലിയ ഇടപെടലിന് സാധ്യമല്ല. അതിനാൽ, നിലവിൽ രൂപയെ രക്ഷിക്കാൻ പരിഹാരമാർഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വില ഇനിയും വർധിക്കുകയാണെങ്കിൽ വിനിമയ നിരക്കിനെയും അത് ബാധിക്കും.
പെട്രോളിെൻറ വില വർധനയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണമെന്ന് മധുസൂദനൻ പറഞ്ഞു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 79 ഡോളർ വരെ എത്തിയിരുന്നു. ഇന്ത്യൻ ധനകാര്യ മന്ത്രാലയം പെട്രോളിന് 65 ഡോളറായിരുന്നു കണക്കാക്കിയിരുന്നത്. പെെട്ടന്ന് പെട്രോൾ വില വർധിക്കുന്നത് വ്യാപാര കമ്മിക്ക് കാരണമാക്കും. ഇതുകാരണം ഡോളറിന് ഡിമാൻഡ് വർധിക്കും. വ്യാപാരക്കമ്മി അടക്കമുള്ള കാരണങ്ങളാൽ രൂപയുടെ മൂല്യം പെെട്ടന്ന് കുറയാൻ തുടങ്ങി. ഇത് മാർക്കറ്റിൽ ഭീതി ഉളവാക്കാൻ കാരണമാക്കിയതിനാൽ വിദേശ നിക്ഷേപകർ പണം പിൻ വലിക്കാൻ തുടങ്ങുകയും ചെയ്തു.
ഇത് ഒാഹരി വിപണിയിൽ തകർച്ചക്ക് കാരണമാക്കുകയും ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തുകയും ചെയ്തു.
അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞതായ റിപ്പോർട്ടുകൾ ഡോളർ കൂടുതൽ ശക്തമാവാൻ കാരണമാക്കി. ഇതോടെ യൂറോ, യെൻ തുടങ്ങിയ എല്ലാ വിദേശ കറൻസികളും തകരാനും കാരണമായി. വിനിമയ നിരക്ക് വർധിക്കുന്നത് കയറ്റു മതി മേഖലക്ക് അനുഗ്രഹമാവും. ഇത് ആഭ്യന്തര ഉൽപാദന മേഖലക്ക് അനുഗ്രഹമാവുകയും കയറ്റുമതിക്കാർക്ക് കൂടുതൽ പണം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് കയറ്റുമതി വർധിക്കാനും കാരണമാക്കും. വിനിമയ നിരക്ക് വർധിച്ചത് നാട്ടിലേക്ക് പണം അയക്കുന്നതിൽ കാര്യമായ പുരോഗതിയെന്നും ഉണ്ടാക്കിയിട്ടില്ല. എങ്കിലും അഞ്ചു ശതമാനം വർധനവുണ്ടായതായി മധുസൂദനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.