മസ്കത്ത്: കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22ന് നടത്തുന്ന ‘റൂവി കപ്പ് 2023’ ഫുട്ബാൾ ടൂർണമെന്റിന്റെ കർട്ടൻ റെയ്സറും ടീമുകളുടെ ഗ്രൂപ് നിർണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൺ പ്രിന്റേഴ്സുമാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ. റൂവിയിലെ ഫോർ സ്ക്വയേഴ്സ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഒമാനിലെ സാമൂഹിക പ്രവർത്തകരായ കെ. ബാലകൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ, ഫാൽക്കൺ പ്രിന്റേഴ്സ് ഉടമ സുരേന്ദ്രൻ, ഫ്രണ്ടി മൊബൈൽ പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് എന്നിവർ സംബന്ധിച്ചു. സംഘടന ഭാരവാഹികളായ അഭിലാഷ്, വരുൺ, സുബിൻ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
മത്സരത്തിലെ വളന്റിയർമാർക്കുള്ള ജഴ്സി പ്രകാശനവും നടന്നു. റൂവി ദാർസൈത്തിലെ അൽ സാഹിൽ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒമാനിലെ പ്രമുഖരായ 16 പ്രവാസി ഫുട്ബാൾ ടീമുകൾ മാറ്റുരക്കും.
കാഷ് പ്രൈസിനും റൂവി സോക്കർ കപ്പിനും വേണ്ടി നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക് ഔട്ട് മത്സരങ്ങൾ വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കും. വിജയികൾക്കുള്ള ട്രോഫികൾക്കും കാഷ് അവാർഡിനും പുറമെ വ്യക്തിഗത അവാർഡുകളും ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.