മസ്കത്ത്: ‘ഗൾഫ് മാധ്യമം’ കുടുംബത്തിെൻറ പുതിയ ട്രാവൽ മാഗസിൽ ‘അറേബ്യൻ സഫാരി’ ഒമാൻ വിപണിയിൽ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞമാസം ജിദ്ദയിൽ ‘ഗൾഫ് മാധ്യമം’ നടത്തിയ ‘എജുകഫേ’ വേദിയിലായിരുന്നു പ്രകാശനം.
പുതുതലമുറയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള സമ്പൂർണ യാത്രാ മാഗസിനാണ് ‘അറേബ്യൻ സഫാരി’. ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമ ലക്കത്തിൽ അറേബ്യയാണ് ഫോക്കസ്. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദി അറേബ്യയുടെ യാത്രാ സാധ്യതകളാണ് മാഗസിൻ പ്രധാനമായും അേന്വഷിക്കുന്നത്. ജോർഡൻ, ഇൗജിപ്ത്, തുർക്കി എന്നിവക്കുപുറമെ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്ട്രങ്ങളുടെയും പ്രാഥമിക യാത്ര വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഒരു ഇന്ത്യക്കാരന് ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫീസ് എന്നിവ നൽകിയിട്ടുണ്ട്.
മലയാളത്തിെൻറ ഒന്നാംനിര എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ സക്കറിയ, ‘ദൈവത്തിെൻറ പുസ്തകം’ എന്ന ഇതിഹാസമാനമുള്ള നോവലിലൂെട പ്രവാസി വായനക്കാരുടെ ഇഷ്ടക്കാരനായ കെ.പി രാമനുണ്ണി, മരുഭൂമിയുടെ ജീവചരിത്രകാരനായ വി. മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യമാണ് ഇൗ മാഗസിനെ ശ്രദ്ധേയമാക്കുന്നത്. സൗദി അറേബ്യയെ കുറിച്ചുള്ള ‘പ്രവാചകെൻറ നാട്ടിൽ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിെൻറ തുടർച്ചയാണ് സക്കറിയയുടെ ‘മദായിൻ സ്വാലിഹിൽനിന്ന് പെട്രയിലേക്ക്’ എന്ന ലേഖനം.
സൗദിയിലെ മദായിൻ സ്വാലിഹും ജോർഡനിലെ പെട്രയും തമ്മിലുള്ള െഎക്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. സൗദി അറേബ്യ കാണാതെ പ്രവാചകെൻറ അറേബ്യയെ കുറിച്ച് എഴുതിയതാണ് കെ.പി. രാമനുണ്ണി. കാണാതെ എഴുതിയ നാടിനെ കണ്ടതിെൻറ അത്യാവേശകരമായ അനുഭവ വിവരണമാണ് അദ്ദേഹത്തിെൻറ ലേഖനം.
മരുഭൂമിയെ കുറിച്ച് വായിക്കുന്നവർക്ക് മുഖവുര വേണ്ടാത്ത നാമമാണ് വി. മുസഫർ അഹമ്മദ്. മരുഭൂമിയെ കുറിച്ചും അതിലെ ജീവിതത്തെ കുറിച്ചും മലയാളി വായിച്ചുതുടങ്ങിയത് മുസഫറിെൻറ ലേഖനങ്ങൾ വഴിയാണ്. ദീർഘകാലം സൗദിയിൽ ജീവിച്ച അദ്ദേഹത്തിെൻറ ഒാർകളിലേക്കുള്ള ഒരു മടക്കമാണ് ‘റിവേഴ്സ് നൊസ്റ്റാൾജിയയിൽ മരുഭൂത്താരകൾ’ എന്ന ലേഖനം.
ഇതിന് പുറമെ ജോർഡനിലേക്കുള്ള യാത്രയും അതിെൻറ സാേങ്കതിക വിവരങ്ങളും വിശദമായി തന്നെ വായിക്കാം. പെട്ര, അഖബ, കറാക്, ശോബക്, ചാവുകടൽ, ബാപ്റ്റിസം സൈറ്റ്, മാദബ എന്നിവക്ക് ഒപ്പം അമ്മാൻ നഗരത്തിെൻറ സമഗ്ര വിവരണവും സഫാരിയിലുണ്ട്.
സംസ്കാരത്തിെൻറ കളിത്തൊട്ടിലുകളായ ഇൗജിപ്തും അവിടത്തെ പിരമിഡുകളും ഏതുകാലത്തും ഏതു സഞ്ചാരിക്കും കൗതുകകാഴ്ചയാണ്. കൈറോ നഗരവും നൈലും മെഡിറ്ററേനിയൻ തീരത്തെ അലക്സാൻഡ്രിയ പട്ടണവുമെല്ലാം ഇൗ താളുകളിൽ നിറഞ്ഞുനിൽക്കുന്നു. ഇൗ കാഴ്ചകളിലേക്കാണ് അറേബ്യൻ സഫാരിയുടെ താളുകൾ ക്ഷണിക്കുന്നത്. ഒരു റിയാലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.