സലാല: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡൻറ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി നിട്ടൻതറമൽ മൊയ്‌തീൻ മുസ്‌ലിയാരാണ് (56) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്.
പോസ്റ്റുമോർട്ടം നടക്കുന്ന മുറക്കേ മൃതദേഹം വിട്ടു കിട്ടുകയുള്ളൂ. അടുത്ത ദിവസംതന്നെ അതിന് സാധ്യതയുള്ളതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രവിലെ 10 ഓടെയാണ് കൊല നടന്നത്. പള്ളിയിൽ നമസ്കരിക്കുകയായിരുന്ന മൊയ്തീനെ വലിയ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. കൊലയാളി തോക്ക് പള്ളിയിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ നടപടികൾ പൂർത്തിയായ ശേഷമേ തീരുമാനിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.