സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും; സർവിസ് ഒക്ടോബർ രണ്ടു മുതൽ

ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നു. കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് കമ്പനി സർവിസ് തുടങ്ങിയിരുന്നു.

ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സലാം എയർ ഒക്ടോബര്‍ രണ്ടു മുതലാണ് ഫുജൈറ എയർപോർട്ടിൽനിന്നു കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽനിന്ന് മസ്കറ്റ് വഴിയാണ് സർവിസ്. കേരളത്തിനു പുറമെ ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്കും കമ്പനി സർവിസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നും ആണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കും.

തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പതിനും വൈകീട്ട് 8.15നുമാണ് സർവിസ്. കുറഞ്ഞ വിമാന നിരക്കും 40 കിലോ ലഗ്ഗേജും അനുവദിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലും മറ്റു എമിറേറ്റ്സുകളിലുമുള്ള യാത്രക്കാർ സലാം എയറിനെയാണ് ആശ്രയിക്കുന്നത്.

Tags:    
News Summary - Salam Air from Fujairah to Kozhikode; Service from October 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.