മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ഇറാന് നഗരമായ മശ്ഹദ്, കസാഖ്സ്ഥാനിലെ അല്‍മാതി എന്നിവിടങ്ങിലേക്ക് പുതിയ സര്‍വിസുകള്‍ നടത്തും. ഇറാനിലെ സലാം എയറിന്റെ മൂന്നാമത് സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സർവിസുമാണിത്. മസ്കത്തില്‍നിന്ന് മശ്ഹദിലേക്ക് ഈമാസം 21ന് ആണ് സര്‍വിസ് ആരംഭിച്ചത്. അല്‍ മാതിയിലെക്ക് ജൂലൈ ഒന്നിനാണ് സർവിസ് തുടങ്ങുക. ഇരുരാജ്യങ്ങളിലേക്കും സഞ്ചാരികൾ വർധിച്ചതാണ് പുതിയ സർവിസ് തുടങ്ങിയതെന്ന് സലാം എയർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.