കോഴിക്കോട് നിന്ന്​ മസ്​കത്തിലേക്ക്​ പറക്കാം, 21 റിയാലിന്​

മസ്​കത്ത്​: ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന്​ സലാം എയർ അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ www.salamair.com എന്ന വെബ്​സൈറ്റ്​ വഴിയോ ട്രാവൽ ഏജൻസി വഴിയോ ബുക്ക്​ ചെയ്യാവുന്നതാണ്​. കേരളത്തിൽ നിന്ന് ഒമാനിലേക്ക് അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും ഇതേ നിരക്കിൽ സർവീസ്​ നടത്തുമെന്ന്​ സലാം അറിയിച്ചു. എയർ ബബിൾ ധാരണപ്രകാരം കേരളത്തിൽ കോഴിക്കോടിന്​ പുറമെ തിരുവനന്തപുരത്തിനും സലാം എയർ സർവീസ്​ നടത്തുന്നുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.