മസ്കത്ത്: ഒമാെൻറ ബജറ്റ് വിമാന കമ്പനിയായ സലാം എയർ പ്രവർത്തനമാരംഭിച്ചിട്ട് ആറുമാസം പിന്നിട്ടു. കഴിഞ്ഞ ജനുവരി 30നാണ് സലാം എയറിെൻറ ആദ്യ സർവിസ് മസ്കത്തിൽ നിന്ന് സലാലയിലേക്ക് പറന്നുയർന്നത്. ഇക്കാലയളവിൽ മൊത്തം 21,28,272 ലക്ഷം കിലോമീറ്ററാണ് സലാം എയർ വിമാനങ്ങൾ പറഞ്ഞത്.
2,23,765 പേരും പ്രാദേശിക, അന്താരാഷ്ട്ര സർവിസുകളിലായി യാത്ര ചെയ്തു. മൂന്ന് എയർബസ് എ 320-200 വിമാനങ്ങളാണ് നിലവിൽ സലാം എയറിനുള്ളത്. മസ്കത്തിൽനിന്നും സൊഹാറിൽനിന്നും സലാലയിലേക്കും, മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ദുബൈ, ജിദ്ദ, മദീന, സിയാൽകോട്ട്, കറാച്ചി എന്നിവിടങ്ങളിലേക്കും സലാം എയറിന് സർവിസുണ്ട്. വേനൽകാല യാത്രക്കാരുടെ എണ്ണം പ്രമാണിച്ച് സൊഹാർ, തായിഫ് റൂട്ടുകളിലും സർവിസ് ആരംഭിച്ചു. ഖരീഫ് ഫെസ്റ്റിവൽ പ്രമാണിച്ച് മസ്കത്ത് -സലാല റൂട്ടിൽ സർവിസുകളുടെ എണ്ണത്തിൽ വർധന വരുത്തുകയും ചെയ്തിരുന്നു.
താങ്ങാവുന്ന നിരക്കിൽ കൂടുതൽ യാത്രകൾക്ക് അവസരമൊരുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞ ആറുമാസ കാലയളവിൽ സാധ്യമായതായി സലാം എയർ ചെയർമാൻ എനജിനീയർ ഖാലിദ് ബിൻ ഹിലാൽ അൽ യഹ്മദി പറഞ്ഞു. സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവത്കരണവുമെന്ന രാജ്യത്തിെൻറ ലക്ഷ്യങ്ങൾക്ക് ഉൗർജം പകരാനും സലാം എയറിന് സാധിച്ചിട്ടുണ്ട്.
ടൂറിസം, ബിസിനസ് സഞ്ചാരികളുടെ എണ്ണത്തിലെ വർധന രാജ്യത്തിെൻറ സമ്പദ്ഘടനയുടെ വളർച്ചക്ക് സഹായകരമായിട്ടുണ്ട്. 180 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തിെൻറ തോത് 56 ശതമാനമാണ്.60 ശതമാനം സ്വദേശിവത്കരണമെന്ന തോത് വൈകാതെ കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻറർ 79,800 കാളുകൾക്കും 15,400 ലൈവ് ചാറ്റുകൾക്കും 3900 ഇ-മെയിലുകൾക്കും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.