മസ്കത്ത്: ഒമാനിലെ ബജറ്റ് വിമാനമായ സലാം എയർ കൊച്ചിയിലേക്ക് സർവിസിന് ഒരുങ്ങുന് നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിേലക്ക് സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തി ടെ ഡൽഹിയിൽ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയതായി സലാം എയർ സി.ഇ.ഒ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. സീറ്റ് അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ചില നടപടിക്രമങ്ങൾ കൂടി ബാക്കിയുണ്ട്. കൊച്ചി സർവിസിനാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ അനുവാദം ലഭിച്ചാൽ അങ്ങോട്ട് സർവിസ് ആരംഭിക്കാനും സലാം എയറിന് പദ്ധതിയുണ്ട്. കണ്ണൂരിലേക്ക് സർവിസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുവാദം നൽകിയിട്ടില്ലെന്നും ലഭിക്കുന്നതോടെ സലാം എയർ കണ്ണൂർ സർവിസിന് മുന്തിയ പരിഗണന നൽകുമെന്നും മുഹമ്മദ് അഹ്മദ് പറഞ്ഞു.
2017 ജനുവരി 30ന് മസ്കത്ത് കേന്ദ്രമായി ആരംഭിച്ച സലാം എയർ അതിവേഗം വളരുന്ന വിമാന കമ്പനിയാണ്. മസ്കത്തിൽനിന്ന് സലാലയിലേക്ക് ആഭ്യന്തര സർവിസോടെ ആരംഭിച്ച സലാം എയർ പത്തിലധികം അന്താരാഷ്ട്ര സെക്ടറിലേക്ക് സർവിസ് നടത്തുന്നുണ്ട്. ജിദ്ദ, ഖാർത്തും, കറാച്ചി, മുൾത്താൻ, സൈേകാട്ട്, ദുബൈ, േദാഹ, ജോർജിയ, ധാക്ക, അസർബൈജാൻ, കാഠ്മണ്ഠു എന്നിവിടങ്ങളിലേക്കാണ് നിലവിൽ സലാം എയർ സർവിസുകളുള്ളത്. ഇന്ത്യൻ സെക്ടറിലേക്ക് സർവിസ് നടത്താൻ സലാം എയറിന് നേരത്തേ തന്നെ പദ്ധതിയുണ്ടായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി ലഭിക്കുന്നതോടെ മസ്കത്തിൽനിന്ന് ഒമാൻ എയറിനൊപ്പം സലാം എയറും സർവിസ് ആരംഭിക്കുന്നത് ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമാവും.
നിലവിൽ ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകളെല്ലാം ഒമാൻ എയർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ ഉഭയകക്ഷി കരാർ ഉണ്ടാേക്കണ്ടി വരും. കണ്ണൂരിൽനിന്ന് ബജറ്റ് വിമാന സർവിസുകളായ ഗോ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവക്കൊപ്പം ഒമാനിൽനിന്ന് സലാം എയറും ഒമാൻ എയറും സർവിസ് നടത്തുന്നേതാടെ ടിക്കറ്റ് നിരക്കിൽ വൻ കുറവുണ്ടാവാൻ സാധ്യതയുണ്ട്. ഇത് കണ്ണൂരിലെയും സമീപ ജില്ലകളിലെയും കർണാടകയിലെ ചില ഭാഗങ്ങളിലെയും യാത്രക്കാരെ ആകർഷിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.