മസ്കകത്ത്: അൽവുസ്ത ഗവർണറേറ്റിലെ ദുകമിലേക്കും തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ മസീറിയിലേക്കും ആഭ്യന്തര സർവിസ് നടത്താനൊരുങ്ങി സലാം എയർ. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചതായി സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. തുർക്കിയിലേക്ക് മൂന്നാമത്തേതും കിഴക്കൻ യൂറോപ്പിലേക്ക് മറ്റൊരു സർവിസും നടത്തുന്നതിനെക്കുറിച്ചും കമ്പനി പഠനത്തിലാണ്.
മറ്റ് എയർലൈനുകളെപോലെ കോവിഡ് കാലം സലാം എയറിനെയും ബാധിച്ചു. ചാർട്ടർ ൈഫ്ലറ്റുകൾ പ്രവർത്തിപ്പിക്കുകയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുകയും ചെയ്തുകൊണ്ട് മാറ്റത്തിനനുസൃതമായി പ്രവർത്തന രീതി മാറ്റാൻ സാധിച്ചു. ഇത് നഷ്ടം കുറക്കാൻ മാത്രമല്ല ലാഭം നേടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. സലാം എയറിന്റെ അഞ്ചാം വർഷികം ജനുവരി 30ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.