മസ്കത്ത്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് സർവിസുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. ഡിസംബര്‍ 18 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വിസുകള്‍ വീതമായിരിക്കും നടത്തുക. മസ്കത്തില്‍നിന്ന് വൈകീട്ട് 6.45ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലർച്ച 3.45ന് തായ്ലൻഡില് എത്തും. ഒരു ഭാഗത്തേക്കു മാത്രം 82 റിയാല്‍ മുതലായിരിക്കും ടിക്കറ്റ് നിരക്ക്. തായ്ലൻഡിലേക്കുള്ള സലാം എയറിന്റെ രണ്ടാമത് സെക്ടറാണിത്.
മസ്കത്ത്, സലാല, സുഹാര്‍, ദുകം, മസീറ സര്‍വിസുകള്‍ക്കു പുറമെ കോഴിക്കോട്, തിരുവനന്തപുരം, ലഖ്നോ, ദുബൈ, ദോഹ, റിയാദ്, ജിദ്ദ, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍, സരയോവോ, ഇസ്തംബൂള്‍, ട്രബ്സോണ്‍, ബുര്‍സ, കാഠ്മണ്ഡു, ബാകു, പ്രാഗ്, ശിറാസ്, തെഹ്റാന്, അലക്സാൻട്രിയ, മുൽത്താന്, സിയാല്‍കോട്ട്, കറാച്ചി, ധാക്ക തുടങ്ങിയ സെക്ടറുകളിലേക്കും സലാം എയര്‍ സേവനം നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.