മസ്കത്ത്: ഉപേഭാക്തൃ സംരക്ഷണനിയമം ലഘിച്ച് തെക്കൻ ശർഖിയയിലെ ജലാൻബാനി ബു അലിയിൽ വലിയ അളവിൽ ചവക്കുന്ന പുകയില വിറ്റ വിദേശിയെ പിടികൂടി 1000 റിയാൽ പിഴചുമത്തിയതായി ഉപേഭാക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. പുകയില വിൽപന നടത്തിയിരുന്ന ജലാൻബാനി ബു അലിയിെല കൃഷിത്തോട്ടത്തിൽനിന്നാണ് തെക്കൻ ശർഖിയ പൊലീസ് കമാൻഡിെൻറ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.
പരിേശാധനയിൽ 18 ബാഗ് അഫ്സൽ മയക്കുമരുന്നും 140 ചാക്ക് ടോംബാക്കും പിടിച്ചെടുത്തു. ഇവ കണ്ടുകെട്ടി നിയമനടപടികൾ പൂർത്തിയാക്കിയശേഷം നശിപ്പിക്കും. ഇത്തരത്തലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് ഉപേഭാക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.