മസ്കത്ത്: ഹാൻഡ് സാനിറ്റൈസറുകൾ വിപണിയിലിറക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.ജെൽ, സ്പ്രേ വിഭാഗത്തിൽപെടുന്നവക്ക് ഇത് ബാധകമാണ്. ഉൽപന്നങ്ങൾ എല്ലാവിധ ആരോഗ്യ മാനദണ്ഡങ്ങളും മറ്റു നിയമങ്ങളും പാലിക്കുന്നതാണെന്ന് വിതരണക്കാർ ഉറപ്പാക്കണമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനത്തിന് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചവർ നോട്ടീസ് കിട്ടി 15 ദിവസത്തിനകം ഉൽപന്നത്തിെൻറ നിയമപരമായ അവസ്ഥ ശരിയായ രീതിയിലാക്കി മാറ്റേണ്ടതാണ്.
ഇത് ലംഘിക്കുന്നത് റോയൽ ഡിക്രി 66/2014 പ്രകാരമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ലംഘനമാണ്. നിയമ ലംഘകർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്നും അതോറിറ്റി അധികൃതർ ഒാർമിപ്പിച്ചു. ഉപഭോക്താക്കളുടെ പരാതികൾക്കനുസരിച്ച് നടപടിയെടുക്കുന്നതിനു പുറമെ വിപണിയിൽ പരിശോധന ശക്തമാക്കുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു. കോവിഡിെൻറ മറവിൽ മതിയായ ഗുണനിലവാരമില്ലാത്ത ഹാൻഡ് സാനിറ്റൈസർ ഉൽപന്നങ്ങൾ വ്യാപകമെന്ന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഉപഭോക്തൃ അതോറിറ്റി കർശനമായ നിരീക്ഷണമാണ് നടത്തിവരുന്നത്. പ്രമുഖ ബ്രാൻഡുകളുടേത് അടക്കം ഉൽപന്നങ്ങൾ വിപണിയിൽനിന്ന് പിൻവലിക്കാൻ അധികൃതർ നിർദേശങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.