സൂർ: ‘സമസ്ത നൂറിന്റെ നിറവിൽ’ എന്ന തലക്കെട്ടിൽ സമസ്തയുടെ പോഷകഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന വിവിധ മേഖലാസമ്മേളനത്തിന് തുടക്കമായി. ഒമാനിൽ സെന്റർ പ്രവർത്തനം വിപുലീകരിക്കുക, ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തപ്പെടുന്നത്. ശർഖിയ്യ മേഖല സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ സൂറിൽ 40 വർഷം പൂർത്തീകരിച്ച പ്രവാസികളെ ആദരിക്കുകയും സമസ്ത മദ്റസ പൊതുപരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ശർഖിയ്യ മേഖലയിലെ ആദം, സിനാവ്, ഇബ്ര, ഇബ്രി, ബുആലി, സമദ് ഷാൻ, നിസ്വ, അൽകാമിൽ, ബിദിയ, ഖദ്റ, ബഹ്ല, ഇസ്കി തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
രക്ഷാധികാരി മുഹ്യുദ്ദീൻ മുസ്ലിയാർ പ്രാർഥന നടത്തി. മേഖല പ്രസിഡൻറ് ഇമ്പിച്ചാലി മുസ്ലിയാർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബൂബക്കർ സിദ്ദീഖ് ഖിറാഅത്തും ശർഖിയ ജനറൽ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും പറഞ്ഞു.
നാഷനൽ കമ്മിറ്റി നേതാക്കളായ അൻവർ ഹാജി, ശിഹാബുദ്ദീൻ ഫൈസി, അബ്ദുൽ ശുക്കൂർ ഹാജി, കെ.എൻ.എസ്. മൗലവി, സംഘടനാപ്രതിനിധികളായ ആബിദ് മുസ്ലിയാർ (സൂർ കേരള മുസ്ലിം ജമാഅത്ത്), ശംസുദ്ദീൻ ഹൈതമി (എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സൂർ), സൈനുദ്ധീൻ കൊടുവള്ളി (കെ.എം.സി.സി സൂർ), ഫൈസൽ ഫൈസി (എസ്.ഐ.സി സൂർ), ബശീർ ഫൈസി (ദാറുൽ ഖുർആൻ മദ്റസ), ശറഫുദ്ധീൻ കൊടുങ്ങല്ലൂർ (എസ്.ആർ.സി), മുസ്തഫ നിസാമി (സപ്ലിമെൻറ് ചെയർമാൻ), നൗസീബ് മാനന്തേരി, ശിഹാബ് ഹാജി ആദം, അനസ് മുസ് ലിയാർ എന്നിവർ പങ്കെടുത്തു. ശംസുദ്ധീൻ ബാഖവി നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നറുക്കെടുപ്പിലൂടെ ശാഹുൽ ഹമീദ് ഇബ്ര ഒന്നും റുമീസ അബ്ദുറഹ്മാൻ സൂർ രണ്ടും സ്ഥാനവും നേടി. സ്റ്റാറ്റസ് വ്യൂവിൽ അബൂ ഇനായ (297) മികച്ച പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.