മസ്കത്ത്: സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്ക ണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. ഒമാനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയനവർഷം ആരംഭിച്ചതിെൻറ പശ്ചാത്തലത്തിലാണ് പൊലീസിെൻറ മുന്നറിയിപ്പ് സന്ദേശം. സ്കൂളുകളിലേക്ക് എത്തിക്കുേമ്പാഴും തിരികെ െകാണ്ടുപോകുേമ്പാഴും എല്ലാ കുട്ടികളും ബസിൽ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം. കുട്ടികൾ വാഹനത്തിനകത്ത് കുടുങ്ങി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പുറംചൂടുള്ള സമയങ്ങളിൽ ബസിനകത്തോ കാറിനകത്തോ കുടുങ്ങുന്ന കുട്ടികൾക്ക് അഞ്ചുമിനിറ്റിനുള്ളിൽതന്നെ ശ്വാസതടസ്സം നേരിടും.
ബസുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്നും ആർ.ഒ.പി നിർദേശിച്ചു. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തപക്ഷം തീപിടിത്ത സാധ്യത വർധിക്കും. ഗതാഗത നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്കുസമീപം കൂടുതൽ പൊലിസ് ഒാഫിസർമാരെ നിയോഗിക്കുമെന്നും സ്കൂളിലേക്കുള്ള റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പട്രോളിങ് വർധിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.