മസ്കത്ത്: സ്കൂൾ അവധി ആരംഭിച്ചതോടെ മസ്കത്തിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ബുധനാഴ്ച രാവിലെ റൂവി സുൽത്താൻ ഖാബൂസ് പള്ളി പരിസരത്തു നിന്നും മലയാളികളടക്കം മുന്നൂറിലധികം വിശ്വാസികളാണ് ഉംറക്കായി പുറപ്പെട്ടത്. മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നു ബസുകളിലായി മലയാളികളായ 133ഉം ഐ.സി.എഫ് ഒമാന്റെ ആഭിമുഖ്യത്തിൽ 90 ഉം തീർഥാടകരുമാണ് പുണ്യ കർമത്തിനായി പുറപ്പെട്ടത്.
പുറമെ മലയാളികൾ അല്ലാത്ത വിദേശി ഗ്രൂപുകളുടെ നേതൃത്വത്തിലും ഉംറ സംഘങ്ങൾ യാത്ര തിരിച്ചിട്ടുണ്ട്. സാധാരണ അവധിക്കാലത്തു തിരക്കു വർധിക്കുമെങ്കിലും ഇതാദ്യമായാണ് ഈ സീസണിൽ ഇത്ര അധികം ആളുകൾ ഒരുമിച്ചുപോകുന്നതെന്ന് സുന്നി സെന്റർ ഉംറ കോ ഓഡിനേറ്റർ ഷാജുദീൻ ബഷീർ പറഞ്ഞു.
ഒമാനിൽനിന്നു ഉംറക്ക് റോഡു മാർഗം പോകാൻ കഴിയുമെന്നുള്ളതും ആളുകളുടെ വർധനക്കു കാരണമായിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പുകൾ ഉംറക്കായി യത്ര തിരിക്കും. ബുധനാഴ്ച പുറപ്പെട്ട സംഘം കർമങ്ങൾ പൂർത്തിയാക്കി ഡിസംബർ 30നു മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.