ഒമാനിൽ ഗവർണറേറ്റുകളിൽ കനത്ത മഴക്ക്​ സാധ്യത; സ്​കൂളുകൾക്ക്​ അവധി നൽകി

മസ്കത്ത്​: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി​ലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ ചൊവ്വാഴ്​ച വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. അന്ന്​ നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്​.

ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്​-വടക്ക്​ ബത്തിന, മസ്‌കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്​-വടക്ക്​ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച ശക്​തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്​. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്​തേക്കും. ചിലയിടങ്ങിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ച്​ കടക്കരുതെന്നും ​വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു​​.

Tags:    
News Summary - Schools in oman will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.