മസ്കത്ത്: സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. 6,04,767 ലക്ഷം വിദ്യാർഥികൾ ഞായറാഴ്ച സ്കൂളിലെത്തി. 16428 വിദ്യാർഥികളാണ് ഇൗ വർഷം പുതുതായി ചേർന്നത്. വിദ്യാർഥികളിൽ മൂന്നുലക്ഷം പേർ പെൺകുട്ടികളാണ്. മൊത്തം സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ 34 എണ്ണം വർധിച്ച് 1159 ആയി. അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും കഴിഞ്ഞയാഴ്ച തന്നെ ജോലിക്ക് കയറിയിരുന്നു.
1032 സ്കൂളുകളിൽ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമാണ് ഉള്ളത്. 10, 12 ഗ്രേഡുകളിൽ പഠന സൗകര്യമുള്ളത് 107 സ്കൂളുകളിലാണ്. 56091 അധ്യാപകരും 10,868 അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമാണ് രാജ്യത്തെ സ്കൂളുകളിൽ ഉള്ളത്. 97 ശതമാനം സ്കൂളുകളും രാവിലെയാണ് പ്രവർത്തിക്കുന്നത്. വൈകുന്നേരത്തെ ഷിഫ്റ്റിൽ 36 സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിെൻറ ഭാഗമായി നിരത്തുകളിൽ പൊലീസ് പട്രോളിങ്ങും ശക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആർ.ഒ.പി ട്രാഫിക് വിഭാഗം കഴിഞ്ഞദിവസം വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.