സ്വകാര്യസ്ഥാപനങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ

സയൻസ് ഫെസ്റ്റിവൽ: സ്വകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി

മസ്കത്ത്: സയൻസ് ഫെസ്റ്റിവലിനെ പിന്തുണക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം ആറ് ധാരണപത്രങ്ങൾ ഒപ്പുവെച്ചു. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽഷൈബാനിയയുടെ ആഭിമുഖ്യത്തിലായിരുന്നു ധരാണപത്രത്തിൽ ഒപ്പിട്ടത്. ഒക്ടോബറിലാണ് സയൻസ് ഫെസ്റ്റിവലിന്‍റെ മൂന്നാം പതിപ്പ് നടക്കുന്നത്.

ഒമാൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിയുമായി (ഒമാൻ ടെൽ) വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖമീസ് അംബുസൈദി മൂന്ന് ധാരണപത്രങ്ങളിലാണ് ഒപ്പുവെച്ചത്. സി.ഇ.ഒ ശൈഖ് തലാൽ ബിൻ സയീദ് അൽമമാരിയുടെ സാന്നിധ്യത്തിൽ കമ്പനിയെ പ്രതിനിധീകരിച്ച് കമേഴ്‌സ്യൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എൻജിനിയർ അലാ എഡിൻ ബിൻ അബ്ദുല്ല ബൈത്ത് ഫാദലാണ് ഒപ്പിട്ടത്.

പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനുമായാണ് രണ്ടാമത്തെ കരാർ. കമ്പനിയുടെ വിദേശകാര്യ, കമ്യുണിക്കേഷൻസ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഗരീബിയാണ് ഒപ്പുവെച്ചത്. കമ്പനിയുടെ പ്രതിനിധിയും വിദേശകാര്യ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ എൻജിനീയർ അബ്ദുൽഅമീർ ബിൻ അബ്ദുൽ ഹുസൈൻ അൽഅജ്മി സംബന്ധിച്ചു. ഖിംജി രാംദാസ് കോർപറേഷനുമായാണ് മൂന്നാമത്തെ കരാർ. ഗ്രൂപ്പിന്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ജനറൽ മാനേജർ മഹ്മൂദ് ബിൻ ഖലീഫ അൽസക്രി ധാരണപത്രത്തിൽ ഒപ്പുവെച്ചു.

ഒമാൻ ദ്രവീകൃത പ്രകൃതിവാതക കമ്പനി വികസന കോർപറേഷൻ, ബാങ്ക് സോഹാർ, ഒമാൻ ഷെൽ ഡെവലപ്‌മെന്റ് കമ്പനി ആൻഡ് ഷെൽ മാർക്കറ്റിങ് കമ്പനി എന്നിവയുമായാണ് മറ്റ് ധാരണകൾ. അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി മാജിദ് ബിൻ സയീദ് അൽബഹ്‌രിയാണ് ഈ കമ്പനികളുമായി ഒപ്പുവെച്ചത്.

Tags:    
News Summary - Science Festival: Agreement reached with private institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.