മസ്കത്ത്: തെക്ക് ബാത്തിന മുതൽ വടക്ക് ദോഫാർ ഗവർണറേറ്റ് വരെ പരന്നുകിടക്കുന്ന കടൽത്തീരങ്ങളിൽ പലേടത്തും മനോഹരമായ ലഗൂണുകളുണ്ട്. ഇവയിൽ പലതും നീണ്ട താഴ്വരകളോട് ചേർന്ന് അഴിമുഖമായി രൂപം പ്രാപിച്ചിട്ടുള്ളവയാണ്. കടൽ വെള്ളമാണ് ഇവയിൽ ധാരാളമായി കാണുന്നതെങ്കിലും താഴ്വരകളിൽ നിന്ന് ശുദ്ധജലവും വന്നുചേരാറുണ്ട്. ദോഫാർ ഗവർണറേറ്റിൽ ഇത്തരത്തിലുള്ള നിരവധി മനോഹരമായ ലഗൂണുകളുണ്ട്. ദോഫാറിലെ ജബൽ ഖമറിേനാട് ചേർന്നുള്ള ഖൗർ അൽ മുഗ്ഷൈൽ ഇത്തരത്തിൽ മനോഹരമായ ലഗൂണാണ്.
അര ചതുരശ്ര കിലോമീറ്ററാണ് ഇതിെൻറ വിസ്തൃതി. ഇതിെൻറ നീളം മൂന്നു കിലോമീറ്ററും വീതി 150 മീറ്ററുമാണ്. ദേശാടന പക്ഷികൾക്കും അപൂർവ ജീവജാലങ്ങൾക്കും പറ്റിയ വാസസ്ഥലം കൂടിയാണ് ഇവിടം. വർഷം മുഴുവൻ യഥേഷ്ടം ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്നതാണ് ഇൗ ജീവജാലങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. ആഫ്രിക്ക, യൂറോപ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ദേശാടനം പക്ഷികളെയും ഇൗ കായലിൽ തന്നെ സ്ഥിരതാമസക്കാരായ നിരവധി ഇനം പക്ഷികളെയും ഇവിടെ കാണാം.ദോഫാറിെല താഖാ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുന്ന ഖൗർ താഖയും മറ്റൊരു ലഗൂണാണ്. രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഇതിനുള്ളത്. ഇതിെൻറ ഭൂരിപക്ഷം ഭാഗങ്ങളിലും ശുദ്ധജലമാണുള്ളത്. ഇൗ ഭാഗങ്ങളിൽ നിരവധി സസ്യജാലങ്ങളും വളരുന്നുണ്ട്. ഇവിടെ ധാരാളം കടൽജീവികളെയും വിവിധ ഇനം പക്ഷികളെയും കാണാവുന്നതാണ്.
പുരാതന ഔഖദ് നഗരത്തോട് േചർന്നുള്ള ഖൗർ ഒൗഖാദ് മറ്റൊരു ലഗൂണാണ്. വെള്ളക്കൊക്ക് അടക്കം നിരവധി ഇനം പക്ഷികളെ ഇവിടെ കാണാം. പുരാതന നഗരമായ അൽ ബലീദ് ഇനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. കടലിനെയും കരയെയും േയാജിപ്പിക്കുന്ന പ്രകൃതി ദത്തമായസംവിധാനമായതിനാൽ പുരാതന കാലം തൊട്ട് ഇവ പ്രകൃതി ദത്തമായ തുറമുഖങ്ങളായി പ്രവർത്തിച്ചിരുന്നു. കടലിേലക്ക് കപ്പലുകളും യാത്രാ നൗകകളും ഇറക്കാനും ഇവ കരയടുപ്പിക്കാനും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. ലോക പൈതൃക പട്ടികയിൽ ഉൾെപ്പടുന്നതിനാൽ ഇൗ കായൽ സംരക്ഷിത മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.