സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ബി​രു​ദ​ദാ​നം

മ​സ്​​ക​ത്ത്​: സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പ​ന്ത്ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. 217 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ബാ​ച്ചി​ൽ ഉ​ള്ള​ത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​ക്കാ​ദ​മി​ക്​​സ്​ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഡോ.​സി.​കെ. അ​ഞ്ച​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്ന ഡോ.​നാ​രാ​യ​ണ​ൻ രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ര​വി ജ​യ​ന്തി, പ്രി​ൻ​സി​പ്പ​ൽ ലീ​ന ഫ്രാ​ൻ​സി​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളാ​യ ഗാ​യ​ത്രി കൃ​ഷ്​​ണ​ൻ, മി​ഷാ​ൽ  മു​സ​ദ്ധി​ഖ്, സോ​നു സെ​ഫാ​ൻ സി​ദ്ധാ​ർ​ഥ്, അ​ല​ക്​​സ്​ ഉ​മ്മ​ൻ, മ​രി​യം ഷെ​ഹ്​​നാ​സ്​ എ​ന്നി​വ​രും സം​സാ​രി​ച്ചു. 

Tags:    
News Summary - seeb-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.