മസ്കത്ത്: 27 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മൈത്രി മസ്കത്തിെൻറ ചെയർമാനും സ്ഥാപക നേതാക്കളിൽ പ്രധാനിയുമായ ശിവരാമൻ നാടണയുന്നു. ബുധനാഴ്ച ഒമാൻ എയറിലൂടെ കൊച്ചിയിലേക്ക് തിരിക്കും. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയായ ഇദ്ദേഹം 29ാം വയസ്സിലാണ് ഒമാനിൽ എത്തുന്നത്. തുടക്കത്തിൽ സൂറിലെ ചെറിയ സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. റൂവിയയിലെ കാറ്ററിങ് സർവിസ് ആൻഡ് ക്ലീനിങ് കമ്പനിയിലും പ്രവർത്തിച്ചു. പിന്നീട് സൂപ്പർ മാർക്കറ്റുകളിലെ വിവിധ സെക്ഷനുകളിലായിരുന്നു സേവനം. സ്റ്റോർ കീപ്പറായിട്ടാണ് വിരമിച്ചത്. ഇത്രയും കാലത്തിനിടെയുണ്ടായ സൗഹൃദങ്ങൾതന്നെയാണ് വലിയ സമ്പാദ്യമെന്ന് ശിവരാമൻ പറഞ്ഞു. മൈത്രിയുടെ ഒാണം, ക്രിസ്മസ്, ന്യൂ ഇയർ, ചിത്രരചന മത്സരം തുടങ്ങിയ പരിപാടികളുടെ മുൻനിരയിൽ ഇേദ്ദഹം ഉണ്ടായിരുന്നു. പ്രവാസത്തിന് വിരാമം; ശിവരാമൻ നാടണയുന്നുഗോനു ചുഴലിക്കാറ്റിനെ തുടർന്ന് നടത്തിയ സേവന പ്രവർത്തനങ്ങൾ ഇന്നും ഇദ്ദേഹത്തിെൻറ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. രാജ്യത്തെ പിടിച്ചുകുലുക്കിയ ചുഴലിക്കാറ്റ് ഒാർക്കുേമ്പാൾ ഇന്നും പേടിയാണ്. വെള്ളവും ഭക്ഷണവും ലഭിക്കാതെ നിരവധിയാളുകളാണ് വലഞ്ഞിരുന്നത്. ഇത്തരക്കാരുടെ അടുത്തേക്ക് അവശ്യവസ്തുക്കളുമായി തങ്ങൾ കുറച്ചുപേർ പുറപ്പെട്ടു. റോഡുകർ തകർന്നതിനാൽ 14 മിനിറ്റുകൊണ്ട് ചെന്നെത്താവുന്ന ദൂരത്തേക്കുപോലും മൂന്നും നാലു മണിക്കൂറെടുത്താണ് എത്തപ്പെട്ടത്. പലരും ഭക്ഷണത്തിനും വെള്ളത്തിനും കെട്ടിടത്തിെൻറ മുകളിൽനിന്ന് കൈ നീട്ടി വിളിച്ചിരുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. കാലം മാറിയിട്ടുണ്ടെങ്കിലും പ്രവാസികൾ തമ്മിലുള്ള ബന്ധത്തിനും സൗഹൃദത്തിനും ഒരു കോട്ടവും ഇപ്പോഴും സംഭവിച്ചിട്ടില്ലെന്നും ശിവരാമൻ പറഞ്ഞു.
നാട്ടിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ സജീവമാകാനാണ് തീരുമാനം. ഭാര്യയും രണ്ടു മക്കളുമുണ്ട്. കഴിഞ്ഞ ദിവസം മൈത്രി മസ്കത്ത് യൂനിറ്റ് യാത്രയയപ്പും സ്നേഹോപഹാരവും നൽകി. കൺവീനർ ജയ്കിശ് പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയൻ, മൈത്രി അംഗങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.