മസ്കത്ത്: എയർപോർട്ടിലേക്ക് സർവിസ് നടത്തുന്നതിന് രണ്ട് ടാക്സി കമ്പനികൾക്കൂടി ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചു.
ക്ലൗഡ് വേൾഡ് ട്രേഡിങ്ങിന്റെ ‘ഒ ടാക്സി, ഉബർ സ്മാർട്ട് സിറ്റീസ് കമ്പനിയുടെ ഒമാൻ ടാക്സി എന്നിവക്കാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച നിരക്കിലാണ് കമ്പനികൾ യാത്ര വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ രണ്ട് കമ്പനികളും റൂട്ട് ട്രാക്കിങ്, മോണിറ്ററിങ് സംവിധാനങ്ങളും ഒരുക്കും.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ലൈസൻസുള്ള കമ്പനികൾക്ക് കീഴിൽ പ്രവർത്തിക്കാൻ വിമാനത്താവളങ്ങളിലെ എല്ലാ ടാക്സി ഉടമകളെയും ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് ലൈസൻസുകൾ അനുവദിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നിന് മുമ്പ് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ ലൈസൻസുള്ള ആപ്ലിക്കേഷനിൽ ചേരണമെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലെ സേവനം ഇത്തരം ആപ്ലിക്കേഷനിൽ ഉൾപ്പെട്ടുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.