മസ്കത്ത്: ഇന്ത്യൻ എംബസി ഒരുക്കിയ 'സേവ ഉത്സവി'ന്റെ ഭാഗമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സവാദി ബീച്ച് ശുചീകരിച്ചു. രാവിലെ 6.30 മുതൽ 8.30 വരെ നടന്ന ശുചീകരണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. നാടിന്റെ നന്മക്ക് ഉതകുന്ന പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജി.കെ.പി.എ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മന്മഥൻ കൃഷ്ണനും ജനറൽ സെക്രട്ടറി സുബൈർ മാഹിനും പറഞ്ഞു.
സൂർ: ആസാദി കാ അമൃത് മഹോത്സവങ്ങളുടെ ഭാഗമായുള്ള ശുചീകരണ ക്യാമ്പ് സൂറിലും നടത്തി. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബാണ് പരിപാടികൾ സംഘടിപ്പിച്ചത്. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സൂരിലെ തൂക്കുപാലം പരിസരം ശുചിയാക്കി. ബീച്ച് ശുചീകരണ യജ്ഞം കൾച്ചറൽ സെക്രട്ടറി നാസർ ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലബ് സെക്രട്ടറി എ.കെ. സുനിൽ സംസാരിച്ചു. നാസർ, എ.കെ. സുനിൽ, നീരജ്, ഗോപാൽ, ഷാഫി, ഇന്ത്യൻ സ്കൂൾ കായികാധ്യാപകരായ സുനീഷ്, അശ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.