ഇലക്ട്രിക് ടോയ് ഗെയിം തകർന്ന് കുട്ടികളടക്കം ഏഴുപേർക്ക്​​ പരിക്ക്​

മസ്കത്ത്​: മസ്കത്ത്​ നൈറ്റ്​സ്​ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ഇലക്ട്രിക് ടോയ് ഗെയിം തകർന്ന് കുട്ടികളടക്കം ഏഴുപേർക്ക്​​ പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒമാൻ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഗെയിമുകളിലൊന്നാണ്​ തകർന്ന്​ വീണതെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

പരിക്കേറ്റവരിൽ ഒരാൾ സ്​​​ത്രീയാണ്​. പരിക്കേറ്റവരിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളാണ്​ പറ്റിയിട്ടുള്ളതെന്ന്​ അധികൃതർ അറിയിച്ചു. സാ​ങ്കേതിക തകരാറാണ്​ അപകടത്തിന്​ കാരണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ​മസ്കത്ത്​ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പ്രതികൂലമായ കാലവസ്ഥയെ തുടർന്ന്​ ഒരുദിവസം നിർത്തിവെച്ച മസ്കത്ത്​ നൈറ്റ്​സിലെ ആഘോഷ പരിപാടികൾ ശനിയാഴ്ച മുതലാണ്​ പുനരംരഭിച്ചത്​. തണുത്ത കാലാവസ്ഥയിലും നൂറുകണക്കിന്​ ആളുകളാണ്​ മസ്കത്ത്​ നൈറ്റ്​സലി​ന്‍റെ വേദികളിലേക്ക്​ എത്തുന്നത്​.


Tags:    
News Summary - Seven people including children were injured when the electric toy game broke down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.