മസ്കത്ത്: വിപുലീകരിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് തെക്കൻ ശർഖിയയിൽ പരീക്ഷണാർഥത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ്വാട്ടർ സർവിസസ് കമ്പനിയുടെ ജഅലാൻ ബാനി ബു അലി വിലായത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റാണ് നൂറുശതമാനം ശേഷിയോടെ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. വിപുലീകരണത്തിന് ശേഷം പാന്റിന്റെ ഉൽപാദനശേഷി പ്രതിദിനം 1,200 ക്യുബിക് മീറ്ററായി ഉയർന്നിട്ടുണ്ടെന്ന് പ്ലാന്റ് ഓപറേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല മുഹമ്മദ് അൽനുഐമി പറഞ്ഞു. വിലായത്തിലെ മത്സ്യ ഫാക്ടറി, അറവുശാല എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.