മസ്കത്ത്: ഇബ്രിയിൽ ജോലി നഷ്ടപ്പെട്ട് പ്രയാസമനുഭവിച്ചിരുന്ന വെള്ളനാട് സ്വദേശി സനൽകുമാർ നാടണഞ്ഞു. അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥെൻറ ഇടപെടലാണ് തുണയായത്. നാലുമാസത്തിൽ അധികമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്ന സനൽകുമാറിെൻറ ബുദ്ധിമുട്ട് അദ്ദേഹത്തിെൻറ ഭാര്യയും വാർഡ് മെമ്പറുമാണ് ശബരീനാഥെൻറ ഒാഫിസിൽ അറിയിച്ചത്. അരുവിക്കര പ്രവാസി ഹെൽപ്പ്ൈലൻ വഴി ഒമാൻ ഒ.െഎ.സി.സി ഹെൽപ്പ്ഡെസ്കിൽ വിവരം അറിയിച്ചു.
തുടര്‍ന്ന് അരുവിക്കര പ്രവാസി ഹെല്പ് ലൈനില്‍ നിന്ന് ഒമാന്‍ ഒ ഐ സി സി ഹെല്പ് ഡെസ്കില്‍ വിവരം അറിയിക്കുകയായിരുന്നു. ഒമാന്‍ നാഷനല്‍ പ്രസിഡന്റ് സിദ്ദീഖ് ഹസനും വൈസ് പ്രസിഡന്റ് അനീഷ് കടവിലും വിഷയത്തില്‍ ഇടപെടുകയും ഭക്ഷണം ഉള്‍പ്പടെ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു. ശനിയാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സനല്‍ കുമാര്‍ നാട്ടിലേക്കു മടങ്ങി. സനല്‍ കുമാറിന് ടിക്കറ്റ് തുക നല്‍കിയത് മുണ്ടേല രാജീവ് ഗാന്ധി ബേങ്ക് പ്രസിഡന്റ് മുണ്ടേല മോഹനന് നായരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.