മസ്കത്ത്: ആറാമത് അന്തർ ദേശീയ യാത്രയുടെ ഭാഗമായി 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പൽ ഇറ്റലിയിലേക്ക് തിരിച്ചു. ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖത്തുനിന്നാണ് ഇറ്റലിയിലെ സിറാക്കൂസ തുറമുഖത്തേക്ക് തിരിക്കുന്നത്.
ഇവിടെ മൂന്നു ദിവസമായിരിക്കും നങ്കൂരമിടുക. ഡുബ്രോവ്നിക് തുറമുഖത്തെത്തിയ കപ്പൽ കാണാൻ സർവകലാശാലയിലെ വിദ്യാർഥികളടക്കം നിരവധി പേരാണ് എത്തിയത്.
ഡുബ്രോവ്നിക് മേയറുമായും ക്യാപ്റ്റൻ കൂടിക്കാഴ്ച നടത്തി. യാത്രയുടെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തും ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖത്തും കപ്പൽ എത്തിയിരുന്നു.
ലോക സഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞ നവംബർ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ജി.സി.സി രാജ്യങ്ങളിലക്ക് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.