മസ്കത്ത്: സമാധാനത്തിന്റെ സന്ദേശംപകർന്ന് 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പലിന്റെ പര്യടനം തുടരുന്നു.
ആറാമത് അന്തർദേശീയ യാത്രയുടെ ഭാഗമായി പോർചുഗലിലെ പോർട്ടോ തുറമുഖത്തുനിന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. പോർട്ടോ തുറമുഖത്തെത്തിയ കപ്പൽ കാണാനും അതിന്റെ യാത്രയെയും മറ്റും അടുത്തറിയാനും സുൽത്താനേറ്റിന്റെ പോർചുഗലിലെ ഓണററി കോൺസലടക്കം നിരവധിപേരാണ് എത്തിയത്. മൂന്നു ദിവസമായിരുന്നു കപ്പൽ ഇവിടെ നങ്കൂരമിട്ടിരുന്നത്.
'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11നാണ് സുൽത്താനേറ്റിൽനിന്ന് ആരംഭിച്ചത്.
ഒമാന്റെ നാവികചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽയാത്രയിലൂടെ ശ്രമിക്കുന്നത്.
യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖങ്ങളിലും എത്തിയിരുന്നു. ലോകസഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും.
കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നാവിക കപ്പൽ ജി.സി.സി രാജ്യങ്ങളിലക്ക് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.