മസ്കത്ത്: സമാധാനത്തിന്‍റെ സന്ദേശം പകർന്ന് 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പലിന്‍റെ യൂറോപ്യൻ പര്യാടനം തുടരുന്നു. ആറാമത് അന്തർ ദേശീയ യാത്രയുടെ ഭാഗമായി പോർച്ചുഗല്ലിലേക്കാണ് കപ്പൽ നീങ്ങികൊണ്ടിരിക്കുന്നത്. സ്പെയിനിലെ ഇബിസ തുറമുഖത്ത് നിന്നാണ് പോർച്ചുഗല്ലിലെ പോർട്ടോയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മൂന്നു ദിവസമായിരുന്നു കപ്പൽ ഇബ്സയിൽ നങ്കൂരമിട്ടിരുന്നത്.
ഇബ്സ നഗരത്തിലെ വിദ്യാർഥികളും മറ്റും കപ്പൽ സന്ദർശിച്ചിരുന്നു. കപ്പലിന്റെ സൗകര്യങ്ങളെക്കുറിച്ചും അതിന്റെ വിവിധ യാത്രകളെ പറ്റിയും അവർക്ക് വിശദീകരിച്ചു കൊടുത്തു. ഇതിന് പുറമെ ഫോട്ടോ പ്രദർശനവും മറ്റും കാണാൻ നിരവധി ആളുകളാണ് എത്തിയിരുന്നത്. 'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന തലകെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ11ന് ഒമാനിൽനിന്നാണ് ആരംഭിച്ചത്.
യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖങ്ങളിലു കപ്പൽ എത്തിയിരുന്നു. ലോക സഞ്ചാരത്തിന്‍റെ ഭാഗമായി 18 രജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. ഒമാന്റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്‍റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നവിക കപ്പൽ ജി.സി.സി രാജ്യങ്ങളിേലക്ക് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.